സര്‍ഗാത്മക യൗവനത്തിന്റെ 70 വര്‍ഷങ്ങള്‍.

0
74

കോഴിക്കോട് | യുവതയുടെ സേവന ഭൂപടം എത്ര വിശാലമാണെന്ന് കര്‍മം കൊണ്ട് അടയാളപ്പെടുത്തിയ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) എഴുപതിലേക്ക്.

1954 ഏപ്രില്‍ 24ന് സമസ്ത കേരള ജഇയ്യത്തുല്‍ ഉലമയുടെ കാര്‍മികത്വത്തില്‍ താനൂരില്‍ വെച്ചാണ് എസ് വൈ എസ് രൂപവത്കരിച്ചത്. പേര് കൊണ്ട് യുവജന സംഘമായിരുന്നെങ്കിലും കേരള മുസ്്ലിം ജമാഅത്ത് രൂപവത്കരിക്കുന്നത് വരെയുള്ള ആറ് പതിറ്റാണ്ടുകള്‍ ബഹുജന സംഘടനയുടെ ദൗത്യമാണ് സംഘടന നിര്‍വഹിച്ചുവന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നയനിലപാടുകള്‍ ജനകീയമാക്കാനും ആദര്‍ശ പ്രചാരണം സാധ്യമാക്കാനുമുള്ള ചാലകമായിരുന്നു എസ് വൈ എസ്.

വികലാശയങ്ങള്‍ പ്രചരിപ്പിച്ച്‌ ഇസ്്ലാമിനെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന നവീനാശയക്കാരുടെ വെല്ലുവിളികള്‍ കേരളീയ മുസ്്ലിം സമൂഹത്തെ തുറിച്ചുനോക്കിയിരുന്ന കാലത്താണ് എസ് വൈ എസ് രൂപവത്കൃതമാകുന്നത്. അവരെ പ്രതിരോധിച്ചുനിര്‍ത്തിയെന്നു മാത്രമല്ല സ്വത്വപ്രതിസന്ധി അനുഭവപ്പെടും വിധം പ്രതിസന്ധിയിലാക്കാനും എസ് വൈ എസിന് കഴിഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് എസ് വൈ എസ് ആവിഷ്‌കരിച്ച മര്‍കസ് ഒരു മാതൃകയാകുകയും കേരളീയ മുസ്്ലിം സമൂഹം അനുഭവിച്ച പ്രതിസന്ധികള്‍ക്ക് പരിഹാരമാകും വിധം ഗ്രാമനഗരങ്ങളിലേക്ക് പകര്‍ത്തപ്പെടുകയും ചെയ്തു. ഇന്ന് രാജ്യത്തെ എല്ലാ ഭാഗങ്ങളിലും മര്‍കസ് മാതൃകയില്‍ വിദ്യാഭ്യാസ സമുച്ചയങ്ങള്‍ സ്ഥാപിതമായി എന്നത് എസ് വൈ എസിന്റെ ഏഴ് പതിറ്റാണ്ടിലേക്കെത്തുന്ന മുന്നേറ്റങ്ങളുടെ തുടര്‍ച്ചയാണ്.

ആതുരസേവന മേഖലയിലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും എസ് വൈ എസ് ആവിഷ്‌കരിച്ച സാന്ത്വനം തുല്യതയില്ലാത്ത സമര്‍പ്പണത്തിന്റെ കാഴ്ചകളാണ് നല്‍കുന്നത്. ആശുപത്രികളുടെ പരിസരത്തും ഗ്രാമങ്ങളിലും ഭക്ഷണ വിതരണം, മരുന്ന് വിതരണം, ഉപകരണ സമര്‍പ്പണം, പാലിയേറ്റീവ് സേവനങ്ങള്‍ തുടങ്ങി വലിയ സഹായങ്ങള്‍ നല്‍കാന്‍ സംഘടനക്ക് കഴിയുന്നു. നിത്യരോഗികള്‍ക്കുള്ള സാമ്ബത്തിക സഹായം, ഡയാലിസിസിനുള്ള ധനസഹായം, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കുമുള്ള താമസ സൗകര്യങ്ങള്‍, വീട് നിര്‍മാണം, വിവാഹത്തിനുള്ള സഹായങ്ങള്‍ തുടങ്ങി സാന്ത്വനം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ജീവകാരുണ്യ, സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളില്‍ എല്ലാ തുറയിലുമുള്ള ജനങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ജീവിതത്തിരക്കുകള്‍ക്കിടയില്‍ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോകാതിരിക്കാന്‍ സംഘടന ആവിഷ്‌കരിച്ച സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, റീഡേഴ്‌സ് ക്ലബ്, റൗളത്തുല്‍ ഖുര്‍ആന്‍, സുഫ്ഫ ദര്‍സ് തുടങ്ങിയ പദ്ധതികള്‍ സാധാരണക്കാരായ സ്ത്രീ പുരുഷന്മാരെ അറിവിന്റെയും അന്വേഷണത്തിന്റെയും വഴിയില്‍ ചേര്‍ത്തുനിര്‍ത്തുന്നു.

4,12,000ലധികം അംഗങ്ങളും അവരുടെ കുടുംബവും അവരിടപെടുന്ന സമൂഹവുമടക്കം വലിയ ഒരു ജനത സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയും അതിന്റെ ഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു.

സോഷ്യല്‍ ആക്റ്റിവിസത്തിന്റെ പുതിയ അടയാളപ്പെടുത്തലുകള്‍ ലക്ഷ്യം വെച്ച്‌ പ്ലാറ്റിനം ജൂബിലി പദ്ധതികളുടെ തുടക്കം കൂടിയാണ് ഈ സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്നത്. സ്ഥാപകദിനമായ ഇന്ന് യൂനിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തുകയും പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഗൃഹ സമ്ബര്‍ക്കത്തിലൂടെ ഒരു ലക്ഷം പേരിലേക്ക് എസ് വൈ എസ് മുന്നോട്ടുവെക്കുന്ന വിഷനും മിഷനും എത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here