‘റാശിദ്’ റോവറിന്‍റെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ആദ്യ ശ്രമം നാളെ.

0
67

യു.എ.ഇയുടെ ‘റാശിദ്’ റോവറിന്‍റെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ആദ്യ ശ്രമം ചൊവ്വാഴ്ച.

യു.എ.ഇ സമയം രാത്രി 8.40നാണ് ചരിത്രദൗത്യം നടക്കുകയെന്ന് ‘റാശിദ്’ വഹിക്കുന്ന ഹകുതോ-ആര്‍ മിഷന്‍ ലാന്‍ഡറിന്‍റെ നിര്‍മാതാക്കളായ ഐസ്പേസ് വ്യക്തമാക്കി. ആദ്യശ്രമം പരാജയപ്പെട്ടാല്‍ വീണ്ടും മറ്റൊരു ദിവസം നിശ്ചയിക്കേണ്ടതായിവരും. കഴിഞ്ഞ മാസം അവസാനത്തില്‍ പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തിയതായി കമ്ബനി അറിയിച്ചിരുന്നു.

ചന്ദ്രനില്‍ ഇറങ്ങുന്ന ഘട്ടം ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും. ശ്രമം വിജയമായാല്‍ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും ശേഷം ചന്ദ്രനില്‍ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും. അതോടൊപ്പം ചന്ദ്രനിലേക്കുള്ള വാണിജ്യ കാര്‍ഗോ ദൗത്യത്തില്‍ വിജയിക്കുന്ന ആദ്യത്തെ കമ്ബനിയായി ഐസ്‌പേസ് മാറുകയും ചെയ്യും. അതിനിടെ ‘റാശിദി’ന്‍റെ ചരിത്രദൗത്യം വീട്ടിലിരുന്നും മൊബൈലിലും കാണാനുള്ള സംവിധാനം ഒരുക്കിയതായി മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്‍റര്‍ അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here