ജോജു ജോർജ്ജിന്റെ മേക്കോവർ ഏറ്റെടുത്ത് ആരാധകർ.

0
83

ജോജു ജോർജ്ജിന്റെ വമ്പൻ മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ. ജോഷി ചിത്രം ആന്റണിയ്ക്ക് വേണ്ടിയാണ് താരത്തിന്റെ കിടിലൻ ട്രാൻസ്‌ഫോർമേഷൻ. ശരീര വണ്ണം തീരെ കുറച്ചാണ്  അദ്ദേഹം കഥാപാത്രമായി മാറിയിരിക്കുന്നത്. ആന്റണിയിൽ പ്രധാന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചിരിക്കുന്നത്.

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം എഴുപത്തിയഞ്ച് ശതമാനം പൂർത്തിയായി കഴിഞ്ഞു. അടുത്ത ഷെഡ്യൂൾ തമിഴ്നാട്ടിൽ ആരംഭിക്കും. ഇതിന് മുന്നോടിയായിട്ടാണ് വണ്ണം കുറച്ചുള്ള കിടിലൻ ലുക്കിൽ താരം എത്തിയിരിക്കുന്നത്.

ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് പ്രൊജക്റ്റായിരിക്കും ‘ആന്റണി’. പൊറിഞ്ചു മറിയം ജോസിൽ അഭിനയിച്ച നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, എന്നിവർക്കൊപ്പം ആശ ശരത്തും കല്യാണി പ്രിയദർശനും ആന്റണിയിൽ എത്തുന്നു.

ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ചിത്രത്തിന്റെ നിർമാണം. രാജേഷ് വർമയാണ് ചിത്രത്തിന്റെ രചന. സംഗീതം ജേക്ക്‌സ് ബിജോയ് ആണ്. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

LEAVE A REPLY

Please enter your comment!
Please enter your name here