നക്ഷത്രഫലം, ജൂലൈ 18,

0
57

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

​മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രതികൂല സാഹചര്യങ്ങൾ പലതും അവസാനിക്കും. നീണ്ട പോരാട്ടത്തിനൊടുവിൽ പല പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതാണ്. പാർട്ട് ടൈം ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനൊത്ത സാഹചര്യങ്ങൾ ഉയർന്നുവരും. ഇന്ന് നിങ്ങളുടെ ചില ആഗ്രഹങ്ങൾ നടപ്പിലാകും. ലക്ഷ്യത്തിലേക്കെത്താൻ അതിയായി പരിശ്രമിക്കേണ്ടതുണ്ട്. ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കും. തൊഴിൽ ആവശ്യങ്ങൾക്ക് നടത്തുന്ന യാത്രകൾ വിജയകരമാകും.

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബത്തിൽ ചില മംഗളകരമായ ചടങ്ങുകൾ നടക്കാനിടയുണ്ട്. കുടുംബാംഗങ്ങളെല്ലാം ഈ പരിപാടിയിൽ ആവേശത്തോടെ പങ്കെടുക്കും. ഇന്ന് നിങ്ങളുടെ സന്തോഷം വർധിക്കും. വാഹനം ഉപയോഗിക്കുന്നവർ ഇന്ന് വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട്. വാഹനാപകടം, വാഹന തകരാറ് എന്നിവയ്ക്ക് സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് നിങ്ങളുടെ സന്തോഷം ഇരട്ടിപ്പിക്കും. വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും.

​​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ബിസിനസിൽ പുരോഗതി ഉണ്ടാകും. അഹങ്കാരവും അലസതയും ഉപേക്ഷിക്കണം. ഇന്ന് നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ജാഗ്രത വേണം. പങ്കാളിക്ക് ഒരു സർപ്രൈസ് നൽകാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് അത്ര ഗുണകരമായ ദിവസമല്ല. ഭാവിയെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കും. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടും. ഇന്ന് നേരിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. പുറത്തു നിന്ന് ആഹാരം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക.

​​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സഹോദരങ്ങളുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക നിലനിൽക്കും. എന്നാൽ പിതാവിന്റെ നിർദ്ദേശങ്ങൾ ഈ ആശങ്ക മറികടക്കാൻ സഹായിക്കും. കുടുംബാംഗങ്ങൾക്കൊപ്പം യാത്ര പോകേണ്ടി വരും. ഇത് നിങ്ങളുടെ മനസിന്റെ ഭാരം ലഘൂകരിക്കാൻ സഹായിക്കും. സുഹൃത്തുക്കളുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാൻ സാധിക്കും. ഈ രാശിയിലെ അവിവാഹിതരായവർക്ക് മനസ്സിനിണങ്ങിയ വിവാഹാലോചന വരാനിടയുണ്ട്.

​​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

കഴിഞ്ഞ കുറച്ച് നാളുകളായി ബിസിനസിൽ വേണ്ട വിധം ശ്രദ്ധിക്കാൻ കഴിയാത്തത് മൂലം ആശങ്ക വർധിക്കും. സന്താനങ്ങൾക്ക് നിങ്ങളെ ബിസിനസിൽ സഹായിക്കാനാകും. മുടങ്ങി കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളോ വഴക്കുകളോ ഉണ്ടാകാനിടയുണ്ട്. ഇത് വളരെ ക്ഷമയോടെ പരിഹരിക്കേണ്ടതായി വരും. അല്ലെങ്കിൽ ബന്ധങ്ങളിൽ വിള്ളൽ വീഴാം.

​​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ന് നിങ്ങൾക്ക് വളരെയധികം അലച്ചിൽ ഉണ്ടാകും. എന്നാൽ ഈ ഓട്ടം ഭാവിയിൽ നിങ്ങൾക്ക് പ്രയോജനം ചെയ്യും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കും. ബന്ധുക്കളിൽ നിന്ന് പ്രത്യേക ബഹുമാനം ലഭിക്കും. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പ്രശസ്തി വർധിക്കും. ഇന്ന് സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ കേൾക്കുന്നത് സന്തോഷം ഇരട്ടിപ്പിക്കും.

​​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഇന്ന് നിങ്ങൾക്ക് അത്ര ഗുണകരമായ ദിവസമല്ല. ചില കാര്യങ്ങളിൽ വിഷമിച്ചിരുന്നാലും പിന്നീട് ആശങ്കകളെല്ലാം വെറുതെയാണെന്ന് തിരിച്ചറിയും. ചില സാമൂഹിക പരിപാടികളിൽ ഉത്സാഹത്തോടെ പങ്കെടുക്കും. തൊഴിൽ മേഖലയിൽ ശത്രുക്കളുണ്ടാകും. ഇവരുടെ നീക്കങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട്. മനസിന്റെ അസ്വസ്ഥതകൾ വർധിക്കാനിടയുണ്ട്. പ്രണയ ജീവിതം നയിക്കുന്നവർക്ക് അനുകൂലമായ ദിവസമാണ്. അയൽക്കാരുമായി നല്ല രീതിയിൽ മുമ്പോട്ട് പോകാൻ ശ്രമിക്കുക.

​​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

​​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ഇന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ കേൾക്കാൻ സാധിച്ചേക്കും. ഇക്കാരണത്താൽ യാത്രയും വേണ്ടി വന്നേക്കും. ചില പഴയ തർക്കങ്ങൾ അവസാനിക്കും. നിരാശാജനകമായ ചിന്തകൾ ഇന്ന് നിങ്ങളുടെ മനസ്സിൽ വരാൻ അനുവദിക്കരുത്. എങ്കിൽ മാത്രമേ ദിവസം സന്തോഷത്തോടെ മുമ്പോട്ട് കൊണ്ടുപോകാൻ നിങ്ങൾക്ക് കഴിയൂ. ജോലിസ്ഥലത്ത് പ്രമോഷൻ പോലുള്ള നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. അമ്മയെ സന്തോഷിപ്പിക്കാൻ പ്രത്യേകമായി എന്തെങ്കിലും ചെയ്തേക്കാം.

​​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

​​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു രാശിക്കാർക്ക് ഇന്ന് ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും. ബിസിനസ് പരാജയത്തിലേക്ക് നീങ്ങാനിടയുണ്ട്. എങ്കിലും പരിഭ്രാന്തി ഒഴിവാക്കുക. എന്നാൽ ആശ്വസിക്കാൻ വകയുണ്ട്. എന്തെങ്കിലും പദ്ധതികളിൽ പെട്ട് കിടന്ന പണം ഇന്ന് നിങ്ങളുടെ കൈവശം വന്നുചേരാം. പങ്കാളിയുടെ നിർദ്ദേശങ്ങൾ നിങ്ങൾക്ക് ബിസിനസിൽ ഉപകാരപ്പെടും. സന്താനങ്ങളുടെ ഭാവിയുടെ ബന്ധപ്പെട്ട് നിലനിക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ വേണം.

​​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സാമൂഹികവും മതപരവുമായ പ്രവർത്തനങ്ങളുടെ ഭാഗമാകും. ഇന്ന് നിങ്ങൾക്ക് സമൂഹത്തിൽ പ്രത്യേക ബഹുമാനം ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകൾക്ക് ഇന്നേ ദിവസം അനുകൂലമാണ്. ഒരു കുടുംബാംഗത്തിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും. മാതൃഭാഗത്ത് നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജീവിത പങ്കാളിക്കായി ഇന്ന് എന്തെങ്കിലും പ്രത്യേകമായി ചെയ്തേക്കാം. മത്‌സര പരീക്ഷകളിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നവർക്ക് തിരക്കേറിയ ദിവസമാകാനിടയുണ്ട്.

​​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം രാശിക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുടേതായിരിക്കും. വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. മക്കളുടെ വിവാഹ കാര്യങ്ങളുമായി മുമ്പോട്ട് പോകാൻ പുതിയൊരു ഊർജ്ജം ലഭിക്കും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ദിവസം നല്ലതാണ്. വാഹനമോടിക്കുന്നവർ ഇന്ന് പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്, കാരണം അപകാ സാധ്യത നിലനിൽക്കുന്നു. മാതാവുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്.

​​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

തൊഴിൽ രംഗത്ത് ശത്രുക്കളുണ്ടാകും. വ്യാപാര മേഖലയിലെ എതിരാളികളെയും നേരിടേണ്ടി വരും. ആർക്കെങ്കിലും പണം കടം നൽകിയിട്ടുണ്ടെങ്കിൽ അത് ഇന്ന് തിരികെ ലഭിക്കാനിടയുണ്ട്. മാതാപിതാക്കൾക്കൊപ്പം സമയം ചെലവിടാൻ അവസരമുണ്ടാകും. വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും. ഇന്ന് പുരോഗതി നേടാനുള്ള പല അവസരങ്ങളും നിങ്ങളുടെ മുമ്പിൽ തുറക്കും. ചില വിഷയങ്ങളിൽ കുടുംബത്തിലെ മുതിർന്ന ആളുകളുമായി കൂടിയാലോചിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here