എൻജിൻ തകരാർ: ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കി

0
68

ന്യൂഡൽഹി: ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് പാകിസ്താനിലെ കറാച്ചിയിൽ ഇറക്കി. മുൻകരുതലിന്റെ ഭാഗമായിട്ടാണ് വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറക്കേണ്ടിവന്നതെന്നും യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ഇൻഡിഗോ അറിയിച്ചു. യാത്രക്കാരെ ഹൈദരാബാദിൽ എത്തിക്കുന്നതിനായി മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്.

ഇൻഡിഗോ 6ഇ-1406 വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. വിമാനത്തിന്റെ എഞ്ചിന്റെ 2ലാണ് പൈലറ്റ് തകരാർ കണ്ടെത്തിയത്. സാങ്കേതിക തകരാറുകളെ തുടർന്ന് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ ഇന്ത്യൻ വിമാനമാണ് പാകിസ്താനിൽ ഇറങ്ങുന്നത്.

ഈ മാസം ആദ്യം ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പെയിസ് ജെറ്റ് വിമാനമാണ് കറാച്ചിയിൽ ഇറങ്ങിയത്. കോക്പിറ്റിലെ ഇന്ധന സൂചക ലൈറ്റ് ശരിയായി പ്രവർത്തിക്കാത്തതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് മറ്റൊരു വിമാനം ഇന്ത്യയിൽ നിന്നയച്ചാണ് യാത്രക്കാരെ ദുബായിലേക്കെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here