ഡൽഹിയിൽ 12 വയസുകാരിയെ 19 കാരൻ പീഡിപ്പിച്ചു.

0
162

ഡൽഹിയിൽ 12 വയസുകാരിയെ പീഡിപ്പിച്ച 19 കാരൻ അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ ഏരിയയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. പ്രതിയെ ഉത്തർപ്രദേശിൽ നിന്നാണ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം കുടുംബം അറിയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ കാര്യം ആശുപത്രിയി ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് സംഘം എൽബിഎസ് ആശുപത്രിയിൽ എത്തിയത്.

ഗ്രാമവാസിയായ യുവാവാണ് മകളെ പീഡിപ്പിച്ചതെന്ന് ഇരയുടെ പിതാവ് ആരോപിച്ചു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. ഇബ്രാൻ (19) എന്ന പ്രതിയെ യുപിയിലെ ഖോറയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതി തയ്യൽക്കട നടത്തുന്നയാളാണെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here