ബാഴ്സലോണ: ഫുട്ബാൾ താരം ലയണൽ മെസി ബാഴ്സലോണ വിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മെസി തന്നെ ക്ലബിനോട് തീരുമാനം അറിയിച്ചുവെന്നും ഇതിനെ തുടർന്ന് ക്ലബ് അടിയന്തര ബോർഡ് യോഗം ചേർന്നുവെന്നുമാണ് വിവരം. ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നുമാണ് മെസി ക്ലബിനെ അറിയിച്ചത്.
മുൻ ക്യാപ്റ്റൻ കാർലോസ് പിയോൾ മെസിക്ക് യാത്രയയപ്പ് സന്ദേശം ട്വീറ്റ് ചെയ്തു. 2021 വരെയുള്ള കരാർ ഉടൻ റദ്ദാക്കണമെന്നാണ് മെസി ആവശ്യപ്പെട്ടത്. അടുത്ത ജൂലൈ വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ.