കര്‍ണാടക ഉഡുപ്പിയില്‍ വീട്ടമ്മയും മൂന്ന് മക്കളും കുത്തേറ്റുമരിച്ചു.

0
67

ഉഡുപ്പി: കര്‍ണാടക ഉഡുപ്പിയില്‍ അമ്മയെയും മൂന്ന് മക്കളെയും കുത്തി കൊലപ്പെടുത്തിയ നിലയിൽ. ഹസീനയെന്ന വീട്ടമ്മയേയും മൂന്ന് ആണ്‍ മക്കളെയുമാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി ഉഡുപ്പി എസ്.പി. പറഞ്ഞു.അന്വേഷണത്തിനായി അഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു.

കെമ്മണ്ണു ഹംപന്‍ കട്ടയിലെ ഹസീന(46), മക്കളായ അഫ്നാന്‍(23), ഐനാസ്(21), അസീം(12) എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി അതിക്രമിച്ച്‌ വീട്ടില്‍ കയറി 4 പേരെ കുത്തി വീഴ്ത്തുകയായിരുന്നു. ആദ്യം ഹസീനയേയും രണ്ടുമക്കളേയും കൊലപ്പെടുത്തി. തുടര്‍ന്ന് കളി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ ഇളയമകനേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ നിന്ന് ശബ്ദം കേട്ട് അയൽവാസികൾ എത്തിയെങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് നാട്ടുക്കാർ പറയുന്നു. കൊലപ്പെട്ട സ്ത്രീയുടെ ഭര്‍തൃമാതാവിനും കുത്തേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here