സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ് എസ് സി) സെന്‍ട്രല്‍ പാരാ മിലിട്ടറി ഫോഴ്സുകളില്‍ ( സി എ പി എഫ് ), എസ് എസ് എഫ്, അസം റൈഫിള്‍സ് എന്നിവയിലെ കോണ്‍സ്റ്റബിള്‍ ( ജി ഡി ), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ ശിപായി എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ssc.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഇംഗ്ലീഷിലും ഹിന്ദിയിലും പരീക്ഷയുണ്ടാകും.
ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് ( പി ഇ ടി) / ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് ( പി എസ് ടി ) / ഡിറ്റൈല്‍ഡ് മെഡിക്കല്‍ എക്‌സാമിനേഷന്‍ (ഡി എം ഇ ) / റിവ്യൂ മെഡിക്കല്‍ എക്‌സാമിനേഷന്‍ ( ആര്‍ എം ഇ ) എന്നിവ ഷെഡ്യൂള്‍ ചെയ്ത് സി എ പി എഫുകള്‍ നടത്തും.
ഒഴിവുകളുടെ വിശദാംശങ്ങള്‍
ബി എസ് എഫ്: 10497
സി ഐ എസ ്എഫ്: 100
സി ആര്‍ പി എഫ്: 8911
എസ് എസ് ബി : 1284
ഐ ടി ബി പി : 1613
എ ആര്‍: 1697
എസ് എസ് എഫ് :103