ദില്ലി: സിനിമാ ലോകം അടക്കം പുതിയൊരു രോഗത്തെ കുറിച്ച് കേട്ടിരിക്കുകയാണ്. മയോസിറ്റിസ് എന്നാണ് ആ രോഗം അറിയപ്പെടുന്നത്. നടി സാമന്തയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യം മുഴുവന്‍ ഈ രോഗത്തെ കുറിച്ച് ചര്‍ച്ചയായത്. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
അതേസമയം താന്‍ തിരിച്ചുവരുമെന്നും സാമന്ത അറിയിച്ചിട്ടുണ്ട്. എന്നാല്‍ അധികം കേട്ട് പരിചയമില്ലാത്തൊരു രോഗമാണിത്. എന്താണ് മയോസിറ്റിസ് രോഗം, എന്തൊക്കെയാണ് അതിന്റെ രോഗലക്ഷണങ്ങള്‍,
പേശികളിലെ വീക്കം, പഴുപ്പം, അടക്കമുള്ള കാര്യങ്ങളിലൂടെ ഉണ്ടാവുന്ന ഒരു തരം അപൂര്‍വ രോഗമാണ് മയോസിറ്റിസ്. ഒരുകൂട്ടം അപൂര്‍വ രോഗങ്ങളുടെ കൂടിച്ചേരലാണിത്. രോഗപ്രതിരോധ സംവിധാനത്തെയും പേശികളെയും മയോസിറ്റിസ് ബാധിക്കും. പേശികളുടെ വനീക്കത്തിലേക്ക് നയിക്കുന്ന ഒന്നിലധികം കാരണങ്ങളാല്‍ ഈ രോഗം നിങ്ങള്‍ക്ക് ഉണ്ടാകാം. ഇത് കാലക്രമേണ മോശമായി വരും. പേശിവേദനയും ബലഹീനതയുമാണ് പ്രധാന ലക്ഷണങ്ങള്‍. ഒരു ലക്ഷത്തില്‍ നാല് മുതല്‍ 22 പേര്‍ക്ക് വരെ മാത്രമേ ഈ രോഗം വരാന്‍ സാധ്യതയുള്ളൂ.
രോഗം വരാനുള്ള സാധ്യതകളില്‍ മുകളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉണ്ടെങ്കിലും, യഥാര്‍ത്ഥ കാരണം പലപ്പോഴും അജ്ഞാതമാണ്. ശ്വാസ തടസ്സം, തളര്‍ച്ച, പേശിവേദന, എന്നിവയെല്ലാം മയോസിറ്റിസ് ഉള്ളവരില്‍ കണ്ടുവരാറുണ്ട്. കൈകള്‍, തോള്‍, ഇടുപ്പ്, വയര്‍, പേശികള്‍ എന്നിവയെ എല്ലാം ഇവ ബാധിക്കാറുണ്ട്. രോഗം മൂര്‍ച്ഛിച്ചാല്‍ അത് കണ്ണുകളെ അടക്കം ബാധിക്കും. നടക്കുന്നതിനിടെ കാലിടറി വീഴുകയോ, കുറച്ച് ദൂരം നടക്കുമ്പോഴേക്കും വല്ലാതെ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നതും മയോസിറ്റിസിന്റെ പ്രധാന ലക്ഷണങ്ങളാണ്.
ഇമ്മ്യൂണോസപ്രസീവ് മരുന്നുകളോ സ്‌റ്റെറോയിഡുകളോ ആണ് ചികിത്സയ്ക്കായി ഉപയോഗിക്കാറുള്ളത്. ഇതിന് കൃത്യമായി ഒരു ചികിത്സയില്ലെന്ന് പറയാം. ഫിസിക്കല്‍ തെറാപ്പികള്‍, വ്യായാമം, യോഗ, സ്‌ട്രെച്ചിംഗ്, തുടങ്ങിയവ നിങ്ങളുടെ പേശികളെ ബലമേറിയതാക്കും. ഇതിലൂടെ പേശികള്‍ക്ക് പ്രശ്‌നം വരാതെ പ്രതിരോധിച്ച് നിര്‍ത്തും. ഒപ്പം ഭക്ഷണം രീതി മാറ്റി ആരോഗ്യപ്രദമായ രീതിയിലേക്ക് കൊണ്ടുവരിക. അതിലൂടെ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ശരീരത്തിലുള്ളില്‍ എരിച്ചില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കി പിടിക്കുന്നതും വളരെ ഗുണം ചെയ്യും.