ലക്നോ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ യുപി പോലീസ് രാജ്യദ്യോഹകുറ്റം ചുമത്തി. അഴിമുഖം.കോമിലെ മാധ്യമപ്രവര്‍ത്തകനും കെയുഡബ്ല്യുജെ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ധിഖ് കാപ്പനെതിരെയാണ് പോലീസ് നടപടി.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിനുള്ള യാത്രക്കിടെയാണ് സിദ്ധിഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. ലാപ്ടോപ്പ് ഉള്‍പ്പടെയുള്ളവ സിദ്ധിഖിന്റെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്തു.സിദ്ധിഖിന്റെയൊപ്പം ക്യാമ്ബസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിദ്ധിഖിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു.
സിദ്ധിഖിനെതിരെയുള്ള നടപടിയില്‍ അപലപിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയയും രംഗത്തെത്തിയിരുന്നു.