അതിർത്തിയിലെ ചൈനയുടെ നുഴഞ്ഞുകയറ്റം : നിഷേധിച്ച് കേന്ദ്രം

0
83

ലഡാക്കിലെ ഇന്ത്യ-ചൈന നിയന്ത്രണരേഖയില്‍ (എല്‍എസി) കഴിഞ്ഞ ആറ് മാസത്തിനിടെ നുഴഞ്ഞുകയറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യസഭയില്‍ ഡോ.അനില്‍ അഗര്‍വാളിന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം ഫെബ്രുവരി മുതല്‍ ഇതുവരെ പാകിസ്താനില്‍ നിന്ന് 47 നുഴഞ്ഞുകയറ്റശ്രമങ്ങളുണ്ടായതായും ആഭ്യന്തര സഹ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റേയും പ്രസ്താവനകള്‍ നേരത്തെ വിവാദമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here