തുർക്കി തിരഞ്ഞെടുപ്പ് 2023: എർദോഗൻ വീണ്ടും പ്രസിഡന്റായി

0
73

തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന് വൻവിജയം. വിജയത്തോടെ മൂന്നാം ദശകത്തിലേക്കാണ് തുർക്കിയുടെ അധികാര ചെങ്കോലുമായി എർദോഗന്  പ്രവേശിക്കുന്നത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എർദോഗൻ 55.14 ശതമാനവും കമാൽ 44.86 ശതമാനവും വോട്ടുകൾ കരസ്ഥമാക്കി. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ എർദോഗനായിരുന്നു ലീഡ് ചെയ്തത്. ജയിക്കാൻ 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചാൽ മതി.

വോട്ടെണ്ണലിന് ശേഷം ഇസ്താംബൂളിലും അങ്കാറയിലും നടത്തിയ രണ്ട് പ്രസംഗങ്ങളിലായി അഞ്ച് വർഷത്തേക്ക് കൂടി പ്രസിഡന്റ് സ്ഥാനം തന്നെ ഏൽപ്പിച്ചതിന് എർദോഗൻ രാജ്യത്തിന് നന്ദി പറഞ്ഞു. തന്റെ എതിരാളിക്കെതിരെയും തീവ്രവാദവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വർഷങ്ങളായി തടവിലാക്കപ്പെട്ട കുർദിഷ് അനുകൂല പാർട്ടിയുടെ മുൻ സഹനേതാവിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here