തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകും. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തില്‍ പോകുന്നത്. പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ള നാല് മന്ത്രിമാരും നിരീക്ഷണത്തില്‍ പോകും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കെ കെ. ശൈലജ, കെ. ടി. ജലീല്‍, എ.സി. മൊയ്ദീന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോവുക.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥലത്ത് എത്തുകയും കളക്ടറുമായി അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്.