ചിത്രം പ്രമേയം കൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും മികച്ച ത്രില്ലർ അനുഭവം തന്നെ.ജേണലിസ്റ്റിന്റെ വേഷം പ്രശസ്ത ചലച്ചിത്രതാരം ദീപ്തി സതി അനുപമമാക്കുമ്പോൾ കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ മികച്ച അഭിനയ പ്രകടനവുമായി മധുപാലും എത്തുകയാണ്. സൈക്കോപാത്തായി അഭിനയിക്കുന്ന കിയാൻ കിഷോറും കൊള്ളാം. പ്രേക്ഷകനെ
മടുപ്പിക്കാതെ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ പ്രശാന്തിന്റെ സംഗീതം പ്രധാന പങ്കുവഹിക്കുന്നു. രാജേഷ് നായരോടൊപ്പം മുകേഷ് രാജയും തിരക്കഥാരചനയിൽ പങ്കാളിയാണ്. സൈക്കോപാത്തിന്റെ മാനസിക വ്യാപാരങ്ങളും ചടുലമായ ഫൈറ്റും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളും ഒപ്പിയെടുക്കുന്നതിൽ രാജ്‌കുമാറിന്റെ ഛായാഗ്രഹണം മികച്ചുനിന്നു. പ്രേക്ഷകനെ സ്‌ക്രീനിൽനിന്ന് കണ്ണെടുക്കാനാകാത്തവിധം പിടിച്ചിരുത്തുന്ന സൂരജിന്റെ എഡിറ്റിങ്ങും ഗംഭീരമാണ്. അടുത്തിടെയിറങ്ങിയ ത്രില്ലർ സിനിമകളിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇന്നിന്റെ മേക്കിങ്. സ്ഥിരം ക്ളീഷേ ത്രില്ലർ സിനിമകളിൽനിന്ന് മാറി വ്യത്യസ്തമായ
പ്രമേയവും അഭിനയ
മികവുമാണ് ഇന്നിനെ വ്യത്യസ്തമാക്കുന്നത്.
ഒടിടിയുടെ മാറിയ കാഴ്ചക്കാലത്ത് മാനുഷിക പരിഗണനയില്ലാത്ത
ഈ സൈക്കോപ്പാത്തും അയ്യപ്പനെന്ന പൊലീസുകാരനും ജെന്നിയെന്ന ജേണലിസ്റ്റും പ്രേക്ഷകരുടെ മനം കവരുക തന്നെ ചെയ്യും.സൈക്കോ കൊലപാതകികളുടെ കഥ പറയുന്ന ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും രാജേഷ് നായർ രചനയും സംവിധാനവും നിർവഹിച്ച് മനോരമ മാക്സിൽ റിലീസ് ചെയ്ത ‘ഇൻ’ വേറിട്ടൊരു കഥാപരിസരമാണ് പ്രേക്ഷകർക്കു നൽകുന്നത്. കുറ്റാന്വേഷണ
തൽപരയായ ഒരു പത്രപ്രവർത്തകയുടെയും കുറ്റവാളിയെ തിരഞ്ഞു നടക്കുന്ന പൊലീസ് ഓഫിസറുടെയും ഉൾപ്പോരിന്റെ കഥ കൂടിയാകുമ്പോൾ കാണുന്ന പ്രേക്ഷകരെ ആകർഷിക്കാനുതകുന്ന തരത്തിൽ ‘ഇൻ’ മികച്ചൊരു കാഴ്ചാനുഭവമായി മാറുന്നു.