ഈ വര്‍ഷം വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 9 പേര്‍

0
43

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി സര്‍ക്കാര്‍ കണക്കുകള്‍. 2016 മുതല്‍ 2025 വരെ 192 പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായതായി വനംമന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി.

2016 മുതല്‍ 2025 വരെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ജീവന്‍നഷ്ടമായത് 192 പേര്‍ക്കാണ് എന്നാണ് വനം മന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍ നല്‍കിയ കണക്ക്. 278പേര്‍ക്ക് പരുക്കേറ്റു. പാലക്കാട് മാത്രം മരിച്ചത് 48പേര്‍. ഇടുക്കിയില്‍ ജീവന്‍ നഷ്ടമായത് 40 പേര്‍ക്ക്. വയനാട്ടില്‍ 36 പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മലപ്പുറത്ത് പതിനെട്ടും കണ്ണൂരില്‍ 17പേരും 2016-2025 കാലയളവില്‍ മരിച്ചുവീണു.

കഴിഞ്ഞവര്‍ഷം 19 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2025 ജനുവരി ഒന്ന് മുതല്‍ ഇന്നുവരെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 9 പേരാണ്. കാട്ടാന ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു. കടുവയുടെ ആക്രമണത്തില്‍ ഒരാളും കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു. എന്നാല്‍ കര്‍ഷക സംഘടനയായ കിഫയുടെ കണക്ക് അനുസരിച്ച് 11 പേരാണ് കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here