മറ്റുഭാഷകളിലും മാളികപ്പുറത്തിന് തിരക്കേറുന്നു; ലക്ഷ്യം 100 കോടി ക്ലബ്

0
70

ലയാള ചിത്രം മാളികപ്പുറത്തിന് അന്യഭാഷകളിലും സ്വീകാര്യതയേറുന്നു. ചിത്രം ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു.

തമിഴ്നാട്ടില്‍ മാത്രം 104 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അയ്യപ്പ ഭക്തയായ കൊച്ചുപെണ്‍കുട്ടി തന്റെ സൂപ്പര്‍ഹീറോ ആയ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്.

കേരളത്തിലേക്ക് വന്നാല്‍, സിനിമ റിലീസ് ചെയ്ത് ഒരു മാസത്തോളം അടുക്കുമ്ബോഴും ഹൗസ് ഫുള്‍ ഷോകള്‍ ഒഴിയുന്നില്ല. ബിഗ് ബജറ്റ്, ഹിറ്റ് ചിത്രങ്ങള്‍ പോലും ഒ.ടി.ടി. റിലീസിന് തയാറെടുക്കുന്ന വേളയിലാണ് ‘മാളികപ്പുറം’ ഇപ്പോഴും പ്രേക്ഷകര്‍ നിറഞ്ഞ ഷോകളുമായി മുന്നേറുന്നത്. ചിത്രം അധികം വൈകാതെ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കും എന്നാണ് പ്രതീക്ഷ. മിനിമം ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകനായ ‘മാളികപ്പുറം’.

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് മാളികപ്പുറത്തിന്റെ സംവിധായകന്‍. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റില്‍ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.

സംഗീതം- രഞ്ജിന്‍ രാജ്, ക്യാമറാമാന്‍- വിഷ്ണു നാരായണന്‍ നമ്ബൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.

വരികള്‍- സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- ജിത്ത് പയ്യന്നൂര്‍, കോസ്റ്റ്യൂം- അനില്‍ ചെമ്ബൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി- സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍- രജീസ് ആന്റണി, ബിനു ജി നായര്‍ അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്- ജിജോ ജോസ്, അനന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, കൊറിയോഗ്രാഫര്‍- ഷരീഫ് , സ്റ്റില്‍സ്- രാഹുല്‍ ടി., ലൈന്‍ പ്രൊഡ്യൂസര്‍- നിരൂപ് പിന്റോ, ഡിസൈനര്‍- കോളിന്‍സ് ലിയോഫില്‍, മാനേജര്‍സ്- അഭിലാഷ് പൈങ്ങോട്, സജയന്‍, ഷിനോജ്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍റ്റ്- വിപിന്‍ കുമാര്‍, പി ആര്‍ ഒ- മഞ്ജു ഗോപിനാഥ്.

LEAVE A REPLY

Please enter your comment!
Please enter your name here