ന്യൂയോര്‍ക്ക്: ഈ ആഴ്ച ഭൂമിക്ക് അരികിലൂടെ ഉല്‍ക്ക കടന്നുപോകുമെന്ന് പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ.
ആസ്‌ട്രോയിഡ് 2023 എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്കയ്ക്ക് ഒരു കണ്ടെയ്‌നറിന്റെ വലിപ്പമാണ്.
ഭൂമിക്ക് തൊട്ടരികില്‍ 2200 മൈല്‍ അകലെകൂടിയാണ് ഉല്‍ക്ക കടന്നുപോകുക. ഭൂമിക്ക് ഏറ്റവും അടുത്തുകൂടി കടന്നുപോകുന്ന ഉല്‍ക്ക എന്ന റെക്കോര്‍ഡ് ആസ്‌ട്രോയിഡ് 2023ന് ആണെന്ന് നാസ പറയുന്നു. ദക്ഷിണ അമേരിക്കയുടെ മുകളിലൂടെയാണ് ഇത് കടന്നുപോകുക. എന്നാല്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ഭൂമിക്ക് യാതൊരുവിധ ആഘാതവും ഇത് സൃഷ്ടിക്കില്ലെന്നും നാസ വിശദീകരിച്ചു.
ഇത് ചെറിയ ഉല്‍ക്കയാണ്. 11.5 മുതല്‍ 28 അടി വരെ മാത്രം നീളമുള്ളതാണ് ഉല്‍ക്ക. ഭൂമിയുടെ അന്തരീക്ഷവുമായി സമ്ബര്‍ക്കം വരുമ്ബോള്‍ തന്നെ കത്തിയമരുമെന്നും നാസ പറയുന്നു.