23ാം ഗ്രാന്‍ഡ്സ്ലാം കിരീടം നേട്ടത്തില്‍ ജോക്കോവിച്ചിന് അഭിനന്ദനം അറിയിച്ച്‌ റാഫേല്‍ നദാല്‍.

0
69

സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്റെ 23ാം ഗ്രാന്‍ഡ്സ്ലാം കിരീടം നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച്‌ റാഫേല്‍ നദാല്‍.

കരിയറില്‍ ജോക്കോവിച്ച്‌ നേടുന്ന 23ആം ഗ്രാന്‍ഡ് സ്ലാമും മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവുമാണിത്.

ഇതോടെ പുരുഷതാരങ്ങളില്‍ ഏറ്റവുമധികം സിംഗിള്‍സ് ഗ്രാന്‍ഡ് സ്ലാം നേടുന്ന താരമെന്ന റെക്കോര്‍ഡും ജോക്കോവിച്ച്‌ സ്ഥാപിച്ചു.

സ്പാനിഷ് താരം റാഫേല്‍ നദാലിനെയാണ് ജോക്കോവിച്ച്‌ മറികടന്നത്. കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്ബര്‍ റാങ്കിംഗിലേക്ക് താരം തിരിച്ചെത്തുകയും ചെയ്തു. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണിലെ കിരീട നേട്ടത്തോടെ നദാലിന്റെ 22 ഗ്രാന്‍ഡ്സ്ലാം എന്ന റെക്കോര്‍ഡിലേക്ക് ജോക്കോവിച്ച്‌ എത്തിയിരുന്നു

ജോക്കോയുടെ ചരിത്ര നേട്ടത്തെ അഭിനന്ദനം അറിയിച്ചാണ് നദാലിന്റെ ട്വീറ്റ്. ജോക്കോവിച്ചിന്റെ നേട്ടത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച നദാല്‍, 23 എന്നത് കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചിന്തിക്കാന്‍ കഴിയാത്ത ഒരു സംഖ്യയായിരുന്നു. നീ അത് നേടിയെടുത്തു. കുടുംബത്തിനും ടീമിനുമൊപ്പം ഈ നേട്ടം ആഘോഷിക്കൂ എന്നായിരുന്നു നദാലിന്റെ ട്വീറ്റ്. പരിക്ക് മൂലം ഫ്രഞ്ച് ഓപ്പണില്‍ നിന്ന് നദാല്‍ പിന്മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here