പിറന്നാൾ ആഘോഷം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ 24കാരി ജീവനൊടുക്കിയ നിലയിൽ.

0
66

കണ്ണൂർ: ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപർണികയിൽ മേഘ മനോഹരൻ (24) ആണ് മരിച്ചത്. നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭർതൃവീട്ടിലാണ് സംഭവം.

കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ ഒരു പിറന്നാൾ ആഘോഷ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചെത്തിയ മേഘയെ രണ്ടാം നിലയിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് ഉടനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർതൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് കാണിച്ച് ബന്ധുക്കൾ കതിരൂർ പൊലീസിൽ പരാതി നൽകി. മേഘയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

2023 ഏപ്രിൽ രണ്ടിനാണ് ഫിറ്റ്നസ് ട്രെയിനറായ സച്ചിനുമായുള്ള മേഖയുടെ വിവാഹം നടക്കുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ സോഫ്റ്റ്‌വേർ എൻജിനിയറായി ജോലി ചെയ്തുവരികയാണ് മേഘ. ടി. മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്. മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here