ടെലികോം രംഗത്തെ അതിസമ്പന്നര്‍മാരാണ് കളത്തില്‍. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ലേലം നടത്തുന്നത്. 5ജി നടപ്പാക്കുന്നതോടെ അതിവേഗതയുള്ള ഇന്റര്‍നെറ്റ് രാജ്യത്തെ എല്ലാ മേഖലകളിലും ലഭ്യമാകും. നിലവില്‍ ലഭിക്കുന്നതിനേക്കാല്‍ പത്തിരട്ടി വേഗതയില്‍ ഇന്റര്‍നെറ്റ് ലഭിക്കും. നാല് കമ്പനികള്‍ മാത്രമേ ലേലത്തില്‍ പങ്കെടുക്കുന്നുള്ളൂ എന്നതാണ് എടുത്തുപറയേണ്ടത്.
സ്‌പെക്ട്രത്തിന്റെ 72 ഗിഗാ ഹെഡ്‌സിലുള്ള ബ്ലോക്കുകളാണ് കേന്ദ്ര ടെലികോം മന്ത്രാലയം ലേലം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റര്‍മാരായ റിലയന്‍സിന്റെ ജിയോ, സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ ഉള്‍പ്പെടുന്ന വിഐ, അദാനിയുടെ ഡാറ്റ എന്നിവയാണ് ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍.
ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ വന്‍ മുന്നേറ്റം നടത്തിയ അദാനി, ടെലികോം മേഖലയില്‍ കാലെടുത്തുവയ്ക്കുന്നത് മറ്റു കമ്പനികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ അദാനി ഗ്രൂപ്പിന് കീഴിലുള്ള തുറമുഖം, വിമാനത്താവളം എന്നിവിടങ്ങളിലെ 5ജിക്ക് വേണ്ടിയാണ് ഡാറ്റ ലേലത്തില്‍ പങ്കെടുക്കുന്നത് എന്നാണ് വിവരം. അതുകൊണ്ടുതന്നെ തല്‍ക്കാലം മറ്റു കമ്പനികള്‍ക്ക് അദാനിയുടെ വരവ് ഭീഷണിയാകില്ല.