വലിയവേളിയിൽ വള്ളം മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്കേറ്റു.

0
52

തിരുവനന്തപുരം വലിയവേളിയിൽ വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരയിൽ പെട്ടാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. തീരത്തേക്ക് മടങ്ങുന്നതിനിടെ ശക്തമായ തിരയിൽ പെടുകയായിരുന്നു. വലിയവേളി സ്വദേശികളായ ഫ്രഡ്ഡി, ഷിബു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here