ദില്ലി: രാജ്യത്തെ എല്ലാ മേഖലയിലും അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗുജറാത്ത്, കൊങ്കൺ മേഖല, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയെന്ന് മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്.
ബംഗാൾ ഉൾക്കടലിൽ ഈ മാസം ഒമ്പതോടെ പുതിയ ന്യൂനമർദ്ദം രൂപം കൊള്ളും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മധ്യ ഇന്ത്യയിലും വടക്കുകിഴക്കൻ മേഖലയിലും ഇത് മഴ ശക്തമാക്കുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.