കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘പി.എം. ഇ-ബസ് സേവ’ പദ്ധതി ആദ്യഘട്ടത്തില്‍ പത്തുസംസ്ഥാനങ്ങളില്‍ നടപ്പാക്കും.
പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതിക്കായുള്ള ആദ്യ കരാര്‍രേഖ വിജ്ഞാപനംചെയ്തു. 3600 ബസുകള്‍ വാങ്ങാനും നടത്തിപ്പിനും പരിപാലനത്തിനുമടക്കമുള്ള കരാറാണ് വിളിച്ചിരിക്കുന്നത്. വാങ്ങുന്ന ബസുകള്‍ 45 നഗരങ്ങളില്‍ ഓടിക്കും.
ബിഹാര്‍, ചണ്ഡീഗഢ്, ഗുജറാത്ത്, ഹരിയാണ, ജമ്മു-കശ്മീര്‍, മഹാരാഷ്ട്ര, മേഘാലയ, ഒഡിഷ, പുതുച്ചേരി, പഞ്ചാബ് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ കരാര്‍ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ 10 നഗരങ്ങള്‍ കേന്ദ്രത്തിന്റെ മുന്‍ഗണനപ്പട്ടികയിലുള്ളതാണ്. മൊത്തം 169 നഗരങ്ങളുടെ പട്ടികയാണ് നഗരകാര്യമന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. അടുത്തഘട്ടത്തില്‍ കേരളത്തിനും ഇ-ബസുകള്‍ ലഭിച്ചേക്കും.ജനസംഖ്യാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത രാജ്യത്തെ 100 നഗരങ്ങളില്‍ 10,000 ബസുകളിറക്കും.