കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി 88 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. കോഴിക്കോട്, കാസർഗോഡ് സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇതിന് പുറമെ കാസർഗോഡ് സ്വദേശിയിൽ നിന്ന് മുപ്പത്തെട്ടായിരം രൂപയുടെ വിദേശ നിർമിത സിഗരറ്റും പിടിച്ചെടുത്തിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ കടത്താൻ ശ്രമിച്ച ഒരു കിലോ 699 ഗ്രാം സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷരീഖ്.ടി.പി യാണ് പിടിയിലായത്. റിയാദിൽ നിന്നുള്ള സ്‌പൈസ് ജറ്റ് വിമാനത്തിലെത്തിയതായിരുന്നു ഇയാൾ . ചെക്കിൻ ഇൻ ബാഗിലെ എമർജൻസി ലാംപിലെ ബാറ്ററിയിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കണ്ടെത്തിയത്.
രണ്ടാം ഘട്ടത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 7 ലക്ഷം വിലമതിക്കുന്ന 146 ഗ്രാം സ്വർണവും മുപ്പത്തെട്ടായിരം രൂപയുടെ വിദേശ നിർമിത സിഗരറ്റും പിടിച്ചെടുത്തു.