ജനുവരിയിലെ ജി.എസ്.ടി പിരിവ് 1.55 ലക്ഷം കോടി

0
64

ന്യൂഡല്‍ഹി: ജനുവരി മാസത്തിലെ ജി.എസ്.ടി പിരിവ് 1.55 ലക്ഷം കോടി. ഈ വര്‍ഷത്തെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന പിരിവാണ് ജനുവരിയിലുണ്ടായത്.

ധനമന്ത്രാലയമാണ് ജി.എസ്.ടി പിരിവ് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

1,55,922 കോടിയാണ് ജനുവരി 31ന് അഞ്ചു മണി വരെ ജി.എസ്.ടിയായി പിരിച്ചത്. ഇതില്‍ സി.ജി.എസ്.ടിയായി 28,963 കോടിയും എസ്.ജി.എസ്.ടിയായി 36,730 കോടിയും പിരിച്ചു. 79,599 കോടിയാണ് ഐ.ജി.എസ്.ടി. 10,630 കോടിയാണ് വിവിധ സെസുകളെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

ഈ സാമ്ബത്തിക വര്‍ഷത്തില്‍ ഇത് മൂന്നാം തവണയാണ് ജി.എസ്.ടി പിരിവ് 1.50 ലക്ഷം കടക്കുന്നത്. സാമ്ബത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ ജി.എസ്.ടി പിരിവുണ്ടായത്. അന്ന് 1.68 ലക്ഷം കോടിയായിരുന്നു പിരിച്ചെടുത്തത്.

നികുതി പിരിവ് ഉയര്‍ത്താനുള്ള നടപടികള്‍ വര്‍ഷങ്ങളായി സ്വീകരിക്കുന്നുണ്ടന്ന് ധനമന്ത്രാലയം അറിയിച്ചു. ജി.എസ്.ടി റിട്ടേണുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സാമ്ബത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ 2.42 കോടി ജി.എസ്.ടി റിട്ടേണുകളാണ് സമര്‍പ്പിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 2.19 കോടി റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ട സ്ഥാനത്താണിത്.

LEAVE A REPLY

Please enter your comment!
Please enter your name here