ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

0
25

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ജയം. ചെന്നൈയെ 9 വിക്കറ്റിന് തകർത്തായിരുന്നു മുംബൈയുടെ ആവേശ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ അഞ്ചിന് 177 എന്ന സ്കോർ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് ലക്ഷ്യത്തിലെത്തി. പുറത്താക്കാതെ 76 റൺസ് എടുത്ത രോഹിത് ശർമയാണ് വിജയശിൽപി. 68 റൺസ് എടുത്ത സൂര്യകുമാർ യാദവിന്റെ ഇന്നിങ്‌സും മത്സരത്തിൽ നിർണായകമായി.

മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ ചെന്നൈയ്ക്ക് കഴിഞ്ഞില്ല. ആദ്യ വിക്കറ്റിൽ 63 റൺസ് പിറന്നു. 19 പന്തിൽ 24 റൺസെടുത്ത റയാൻ റിക്ലത്തോണിന്റെ വിക്കറ്റാണ് മുംബൈയ്ക്ക് ആകെ നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here