കൊച്ചി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കുമെന്ന് ഹൈക്കോടതി.
കേരള ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് പേഴ്സണ്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് ടു പ്രോപ്പര്‍ട്ടി) ആക്‌ട് 2012 ല്‍ ഇനിയൊരു സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാകുന്നത് വരെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കി ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
ആക്‌ട് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച റിവ്യൂ പെറ്റീഷനിലാണ് ഹൈക്കോടതി ഉത്തരവ്. കേസ് ഇനി മെയ് 26 ന് പരിഗണിക്കും.