‘ഓപ്പറേഷന്‍ കാവേരി’; നേതൃത്വം നല്‍കാന്‍ വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലേക്ക്.

0
63

ല്‍ഹി: യുദ്ധഭൂമിയായ സുഡാനില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ‘ഓപ്പറേഷന്‍ കാവേരിക്ക്’ നേതൃത്വം നല്‍കാന്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് വി. മുരളീധരന്റെ യാത്ര. ഇന്ന് രാവിലെ മന്ത്രി ജിദ്ദയിലെത്തും. ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യ ഭാഗമായി നാവികസേനയുടെ ഐഎന്‍എസ് സുമേധ സുഡാന്‍ തുറമുഖത്ത് എത്തി.

500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോര്‍ട്ട് സുഡാനില്‍ എത്തിച്ചുകഴിഞ്ഞു. വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദൗത്യത്തിന്‍്റെ ചുമതല വി. മുരളീധരനെ ഏല്‍പ്പിച്ചത് പ്രധാനമന്ത്രി കൊച്ചിയിലെ യുവം വേദിയില്‍ ആണ് പ്രഖ്യാപിച്ചത്. സുഡാന്‍ രക്ഷാ ദൗത്യം ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ജിദ്ദയിലേക്ക് പുറപ്പെട്ടു. ഇന്ന് മന്ത്രി ജിദ്ദയിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here