കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നീരിക്ഷണത്തിൽ പ്രവേശിച്ചത്.
മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരന് ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വസതിയിലെ മറ്റു ജീവനക്കാരോടും നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.