ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ സിനിമ തീയറ്ററുകള്‍ സെപ്റ്റംബർ മുതല്‍ തുറക്കാന്‍ കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കും. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയാണ് ഇതുസംബന്ധിച്ച് ശിപാര്‍ശ നൽകിയത്.
രാജ്യത്തെ സിനിമാ രംഗം സജീവമാകുന്നതോടെ നിരവധി പേര്‍ക്ക് താത്ക്കാലിക തൊഴിലടക്കം ലഭിക്കുമെന്നും ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു.