ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായി. വിശാഖപട്ടണത്തെ സ്വകാര്യ കോളജിലെ ക്വാറന്റൈൻ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി വൈകിയാണ് അപകടം.
കംപ്യൂട്ടർ ബ്ലോക്കിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. ക്വാറന്റൈൻ കേന്ദ്രത്തിലുണ്ടായിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിേലേക്ക് മാറ്റി്.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.