മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉപവാസം ആരംഭിച്ചു

0
105

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ദിരാഭവന് മുന്നിൽ ഉപവാസം ആരംഭിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുല്ലപ്പള്ളിയുടെ ഉപവാസം ഉദ്ഘാടനം ചെയ്തത്. സമരത്തിന് ഐക്യദാർഢ്യവുമായി കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും സത്യഗ്രഹം നടത്തും.

കഴിഞ്ഞ ദിവസം നിയമസഭയിൽ പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. 40 നെതിരെ 87 വോട്ടിനായിരുന്നു പ്രമേയം തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here