വലം കണ്ണ് തുടിക്കുന്നത് ദുഃസൂചനയോ

0
75

നിമിത്തശാസ്ത്രം എന്നൊരു ശാസ്ത്രശാഖ ഭാരതീയ ജ്യോതിഷത്തിൽ പറയുന്നുണ്ട് . വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചനയായി നിമിത്തത്തെ കണക്കാക്കുന്നു. ഒരു സംഭവത്തിന്‍റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാര്‍ കണക്കാക്കുന്നത്‌.

മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ തുടിക്കാത്തവരുണ്ടാകില്ല. ഇടത്തെ കണ്ണും വലത്തേ കണ്ണും തുടിക്കുന്നതിന് വ്യത്യസ്ത ഫലങ്ങളാണ്. പൊതുവേ സ്ത്രീകൾക്ക് ഇടതുകണ്ണ് തുടിക്കുന്നത് ശുഭവും വലതുകണ്ണ് തുടിക്കുന്നത് അശുഭഫലങ്ങളും നൽകുന്നു. പുരുഷൻമാർക്ക് നേരെ മറിച്ചും.

പുരുഷന്റെ വലതുകണ്ണ് തുടിക്കുകയാണെങ്കില്‍ പ്രിയപ്പെട്ടവരെയോ പങ്കാളിയെയോ കണ്ടുമുട്ടാനാണെന്നാണ് വിശ്വാസം. വളരെ നാളായി ആഗ്രഹിക്കുന്ന കാര്യം ഉടൻ നടക്കാൻ പോകുന്നതിന്റെ സൂചനയായും കരുതുന്നു. ചുരുക്കത്തിൽ നല്ല കാര്യങ്ങൾ നടക്കാൻ പോകുന്നു എന്നു സൂചന. ഇടതുകണ്ണ് തുടിക്കുകയാണെങ്കില്‍ ദുഃസൂചനയായി കരുതണം. മാത്രമല്ല പ്രശ്നങ്ങളിൽ ചെന്നുപെടാൻ സാധ്യതയുമുണ്ട്. കുറച്ചു കരുതിയിരിക്കണം എന്നു ചുരുക്കം.

LEAVE A REPLY

Please enter your comment!
Please enter your name here