കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

0
84

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ മോഷൻ പോസ്റ്റർ പുറത്ത്. മാരകായുധങ്ങളിലൂടെ ഒടുവിലൊരു ബുള്ളറ്റിൽ ഒറ്റ് എന്ന പേര് എഴുതി കാണിക്കുന്നുണ്ട് പോസ്റ്ററിൽ. പശ്ചാത്തല സംഗീതം ഉദ്വേഗം ജനിപ്പിക്കുന്നതാണ്. സെപ്റ്റംബർ 2ന് ചിത്രം രണ്ട് ഭാഷകളിലും തീയേറ്ററുകളിൽ എത്തും.ഒറ്റിന്റെ സംവിധായകൻ ടിപി ഫെല്ലിനിയാണ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്.

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ‘ഒറ്റ്’. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

LEAVE A REPLY

Please enter your comment!
Please enter your name here