ആണ്‍മക്കളും, പെണ്‍മക്കളും സമൂഹത്തില്‍ തുല്യരാകണം. ഇത് ആവശ്യമാണ്. പ്രധാനമന്ത്രി മോദി പറഞ്ഞു.
ഈ തലമുറയിലുള്ളവര്‍ ഭാഗ്യവാന്മാരാണ്, ഒട്ടേറെ ഓപ്ഷനുകള്‍ ഇപ്പോള്‍ അവര്‍ക്കുണ്ട്. പെണ്‍കുട്ടികളുടെ ഉയര്‍ച്ചയ്ക്കുള്ള ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ സമൂഹത്തിനാണ് ‘ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാഠങ്ങള്‍ പുനഃപരിശോധിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം. ക്ലാസില്‍ പഠിച്ചതെല്ലാം സുഹൃത്തുക്കളുമായി ചേര്‍ന്ന് ആവര്‍ത്തിച്ചു പരിശോധിക്കുന്ന ശീലം വിദ്യാര്‍ത്ഥികള്‍ വളര്‍ത്തിയെടുക്കണം. അറിവ് ഒരുമിച്ച് നേടാന്‍ ഇത് അവരെ സഹായിക്കും: ‘വിദ്യാര്‍ത്ഥികളുമായി നടത്തിയ പരീക്ഷ പേ ചര്‍ച്ച’യുടെ അഞ്ചാം പതിപ്പിനിടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
‘ നിങ്ങളുടെ പ്രതീക്ഷകള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്’ മാതാപിതാക്കളോട് പ്രധാനമന്ത്രി മോദി പറയുന്നു. ‘നിങ്ങളുടെ പ്രതീക്ഷകളും പൂര്‍ത്തീകരിക്കാത്ത സ്വപ്നങ്ങളും നിങ്ങളുടെ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്. ഓരോ കുട്ടികളും അതുല്യരാണ്. ഓരോ കുട്ടിക്കും പ്രത്യേക കഴിവുകളും വ്യക്തിഗത ആഗ്രഹങ്ങളുമുണ്ട്. പരീക്ഷയ്ക്ക് മുമ്പുള്ള തയ്യാറെടുപ്പ് രീതികള്‍, സമ്മര്‍ദ്ദം നിയന്ത്രിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയിലെമ്പാടുമുള്ള വിദ്യാര്‍ത്ഥികളുമായും, രക്ഷിതാക്കളുമായും, അധ്യാപകരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച ചെയ്തു.
മക്കള്‍ പെണ്‍കുട്ടിയാവട്ടെ, ആണ്‍കുട്ടിയാവട്ടെ, അവര്‍ക്ക് തുല്യ പ്രാധാന്യം നല്‍കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ‘മാതാപിതാക്കള്‍ വൃദ്ധസദനങ്ങളില്‍ കഴിയുമ്പോള്‍ ആണ്‍മക്കള്‍ സന്തോഷകരമായ ജീവിതം നയിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, മാതാപിതാക്കളെ പരിപാലിക്കാന്‍ പെണ്‍മക്കള്‍ വിവാഹം കഴിക്കാതെ തുടരുന്നതുും ഞാന്‍ കണ്ടിട്ടുണ്ട്. ആണ്‍മക്കളും പെണ്‍മക്കളും സമൂഹത്തില്‍ തുല്യരാകണം. ഇത് ആവശ്യമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
സ്വച്ഛ് ഭാരത് അഭിയാനെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ ഇല്ലാതാക്കിയത് കുട്ടികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗസ്റ്റ് 15-ന് ആദ്യമായി ഇതേക്കുറിച്ച് ഒരു പ്രസംഗം നടത്തുമ്പോള്‍ ‘സ്വച്ച് ഭാരത് അഭിയാന്‍’ ആളുകള്‍ക്ക് സംശയമുണ്ടായിരുന്നു. അവരുടെ സംശയം തെറ്റാണെന്ന് രാജ്യത്തെ കുട്ടികള്‍ തെളിയിച്ചു. ശുചിത്വ കാമ്പെയ്നിനെക്കുറിച്ച് അവര്‍ സമൂഹത്തിന് അവബോധം നല്‍കിയെന്നും ‘പരീക്ഷ പേ ചര്‍ച്ച’യ്ക്കിടെ പ്രധാനമന്ത്രി മോദി പറഞ്ഞു.
പരീക്ഷകള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളെ നേരിട്ടു കാണുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പരിപാടി – പരീക്ഷ പേ ചര്‍ച്ച 2022 – ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തിലാണ് അരങ്ങേറിയത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. പരീക്ഷാ കി ബാത്ത്, പിഎം കെ സാത്ത് എന്നതാണ് പ്രധാനമന്ത്രി മോദിയുടെ പരീക്ഷയ്ക്ക് മുമ്പുള്ള വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയത്തിന്റെ അഞ്ചാം പതിപ്പിന്റെ മുദ്രാവാക്യം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, പരീക്ഷ പേ ചര്‍ച്ച ഒരു വലിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് – ‘എക്‌സാം വാരിയേഴ്‌സ്’.