തിരുവനന്തപുരം: പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് കേരളത്തില്‍ നിന്ന് രാമക്ഷേത്രത്തിലേക്ക് ഓണവില്ല് സമര്‍പ്പിക്കും.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ഉപഹാരമായി ഓണവില്ല് സമര്‍പ്പിക്കുന്നത്.
ഇന്ന് വൈകുന്നേരം 5.30-ന് ക്ഷേത്രത്തിലെ കിഴക്കേനടയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശൻ നമ്ബൂതിരിപ്പാട് ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, തുളസി ഭാസ്‌കരൻ, എക്സിക്യുട്ടീവ് ഓഫീസര്‍ ബി. മഹേഷ് എന്നിവര്‍ ശ്രീരാമതീര്‍ത്ഥം ക്ഷേത്ര ട്രസ്റ്റിന്റെ കേരളത്തിലെ ചുമതലയുള്ളവര്‍ക്ക് ഓണവില്ല് കൈമാറും.
ഓണവില്ല് പിന്നീട് ആയിരങ്ങളുടെ നാമ ജപത്തോടെ നഗരപ്രദക്ഷിണത്തിന് ശേഷം എറണാകുളം പാവക്കുളം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. 21-ന് ഓണവില്ല് വിമാന മാര്‍ഗം അയോദ്ധ്യയിലെത്തിക്കും. ഇന്ന് രാവിലെ മുതല്‍ ഓണവില്ല് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.