മകള്‍ ബലാത്സംഗത്തിന് ഇരയായത് പൊലീസില്‍ പരാതിപ്പെട്ട 31 കാരിയെ വെടിവച്ചു കൊന്നു. സംഭവത്തില്‍ പിതാവും മകനും അറസ്റ്റിലായി.
ഒരു പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഫര്‍സാന ഇര്‍ഫാന്‍ ശൈഖ് എന്ന യുവതിയെയാണ് കൊല്ലപ്പെട്ടത്.
മാന്‍ഖുര്‍ദിലെ ഇന്ദിരാ നഗര്‍ പ്രദേശത്താണ് സംഭവം.
വെടിവെച്ച ആതിഷ് സിങ് എന്നയാളും ഇയാളുടെ പിതാവ് സോനു സിങ്ങുമാണ് പിടിയിലായത്. മൂന്നാം പ്രതി സോനു സിങ്ങിന്റെ ഭാര്യ ശില്‍പ ഒളിവിലാണ്.
പ്രതികളുടെ കുടുംബാംഗമായ ആദിത്യ എന്ന യുവാവ് തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗത്തിന് ഇരയാക്കിയതായി ഇവര്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രകോപിതരായ ആതിഷും സോനു സിങ്ങും ശില്‍പയും ഫര്‍സാനയുടെ വീട്ടിലെത്തി അക്രമം കാണിച്ചു.
ഒളിവില്‍ പോയ പ്രതികളില്‍ പിതാവും മകനും രത്‌നഗിരിയില്‍ വച്ച് പിടിയിലായി.