മൂന്നാറില്‍ ഭീതി പരത്തി ജനവാസ മേഖലയില്‍ കടുവ.

0
57

കാട്ടാന ആക്രമണങ്ങള്‍ തുടരുന്നതിനിടെ മൂന്നാറില്‍ വീണ്ടും ഭീതി പരത്തി ജനവാസമേഖലയില്‍ കടുവ. നല്ലതണ്ണി എസ്റ്റേറ്റിനും കല്ലാര്‍ എസ്റ്റേറ്റിനും ഇടയിലെ വഴിയിലാണ് വീണ്ടും കടുവയെ കണ്ടത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം വീണ്ടും കടുവയെ കണ്ടെന്ന് പ്രദേശത്തെ ഓട്ടോറിക്ഷ യാത്രക്കാരന്‍ പറഞ്ഞു

ഇന്നലെ രാവിലെ പത്ത് മണിയോടെ കല്ലാര്‍ എസ്റ്റേറ്റിന് സമീപമാണ് ആദ്യം കടുവയെ കണ്ടത്. മൂന്നാറില്‍ നിന്നും കല്ലാര്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാര്‍ എടുത്ത കടുവയുടെ ചിത്രം പുറത്തുവന്നിരുന്നു. റോഡിന് കുറുകെ സഞ്ചരിക്കുന്ന കടുവയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതോടെ തോട്ടം തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലെ നാട്ടുകാര്‍ ഭീതിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here