തൃശ്ശൂര്‍ ഒരപ്പന്‍കെട്ട് വെള്ളച്ചാട്ടത്തിലെ കയത്തില്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. കൊല്ലങ്കോട് സ്വദേശിയായ കെ ആര്‍ രോഹിത് (20) ആണ് മരിച്ചത്.
രോഹിതിനൊപ്പം കാല്‍ വഴുതി കയത്തില്‍ വീണ അമല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയോടെ ആറു പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം ഒരപ്പന്‍കെട്ട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. യുവാക്കള്‍ അപകടത്തില്‍പ്പെട്ട വിവരമറിഞ്ഞത്തിയ നാട്ടുകാരാണ് രോഹിതിനെ കയത്തില്‍ നിന്ന് പുറത്തെടുത്തത്.