ഇന്ത്യാ – പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമം.

0
67

ബാര്‍മര്‍: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമം നടത്തിയ രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളെ സൈന്യം വെടിവച്ച്‌ കൊലപ്പെടുത്തി. രാജസ്ഥാനിലെ ബാര്‍മറിന് അടുത്ത് അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അതിര്‍ത്തി രക്ഷാ സേനയാണ് ഇവരെ വധിച്ചത്.

പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരുമെന്ന് രാജസ്ഥാന്‍ പൊലീസിലെ ബാര്‍മര്‍ എഎസ്‌പി സത്യേന്ദ്ര പാല്‍ സിങ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് മൂന്ന് കിലോ ഗ്രാമോളം തൂക്കം വരുന്ന മയക്കുമരുന്നും പിടികൂടി.

കൊല്ലപ്പെട്ടവര്‍ മയക്കുമരുന്ന് കടത്തുകാരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ബാര്‍മര്‍ ജില്ലയിലെ ബാര്‍മര്‍ വാലാ സൈനിക പോസ്റ്റിനടുത്ത് വച്ചാണ് ഇവരെ കണ്ടെത്തിയത്. മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഗദ്ദാര്‍ റോഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇന്ത്യാ – പാക് അതിര്‍ത്തി വഴി ഇന്നലെ രാത്രി അനധികൃതമായി മയക്കുമരുന്നുമായി കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here