തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊളിറ്റിക്കൽ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധനയിൽ സംശയകരമായതൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറയുന്നു.
പൊളിറ്റിക്കൽ പ്രോട്ടോകോൾ വിഭാഗത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ചിട്ട ഓഫീസിലേക്ക് ആരും പിന്നീട് എത്തിയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പറയുന്നു.
ഓഫീസിലെ ഫാനിന്റെ സ്വിച്ചിലുണ്ടായ ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസ് അന്വേഷണ സംഘം പ്രാഥമികമായി വിലയിരുത്തുന്നത്.