മലപ്പുറം: മഞ്ചേരി സ്പെഷൽ സബ് ജയിലിലെ സൂപ്രണ്ട് ഉൾപ്പെടെ ജീവനക്കാർക്കും തടവുകാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ജയിൽ താത്കാലികമായി അടച്ചു. മൂന്ന് വനിതകളടക്കം 15 തടവുകാർക്കും 13 ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗമില്ലാത്ത തടവുകാരെ പൊന്നാനി, പെരിന്തൽമണ്ണ സബ് ജയിലുകളിലേക്ക് മാറ്റി. മലബാറിലെ വനിതാ തടവുകാരുടെ ക്വാറന്റൈൻ ജയിലാണിത്.