ദുബായ്: ഐപിഎലിൽ പങ്കെടുക്കാനായി ദുബായിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സിസ് താരം സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് താരം മടങ്ങിയതെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. ഐപിഎൽ 13-ാം സീസണിൽ റെയ്ന കളിക്കില്ല. റെയ്നക്കും കുടുംബത്തിനും എല്ലാ പിന്തുണയും ഈ അവസരത്തിൽ നൽകുന്നതായി ഫ്രാഞ്ചൈസി ട്വിറ്ററിലൂടെ അറിയിച്ചു.
സെപ്റ്റംബർ 19 മുതൽ നവംബർ 10വരെയാണ് 13-ാം സീസണ് ഐപിഎൽ. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും.