വീണ് ഇടുപ്പെല്ലിൽ പരുക്കേറ്റു; തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയിൽ.

0
70

തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയിൽ. വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്നാണ് കെ ചന്ദ്രശേഖര റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെസിആറിന്റെ ആരോഗ്യനില തൃപ്തികരമാണ്.

റിപ്പോർട്ടുകൾ പ്രകാരം കെസിആർ തന്റെ ഫാം ഹൗസിൽ കാൽ വഴുതി വീഴുകയായിരുന്നു. വ്യാഴാഴ്ച അർധരാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെസിആറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here