ധ്യാൻ ശ്രീനിവാസൻ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പാണോ’

0
66

ധ്യാൻ ശ്രീനിവാസനെ (Dhyan Sreenivasan) നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ (Swargathile Katturumbu). എ.ടി.എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജസ്പാൽ. കെ.എൻ. ശിവൻകുട്ടൻ കഥയെഴുതി, മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു.

‘ചാവേർപ്പട’ എന്ന ചിത്രത്തിന് ശേഷം ശിവൻ കുട്ടനും ജസ്പാൽ ഷൺമുഖവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഗ്രാമത്തിലെ എം.എ., ബി.എഡ്. വിദ്യാഭ്യാസം നേടിയ ജോസ് എന്ന വ്യക്തി ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യാപക ജോലിക്കായി കയറുന്നു. ഇയാളുടെ നാട്ടിൽ നടക്കുന്ന ഒരു സംഭവവികാസം ഒരു ക്രൈം ആയി മാറുന്ന കഥയാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’. ഹാസ്യത്തിനും പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരിയമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here