കണ്ടക്ടറായി ജോലി.. ഒടുവില്‍ അതേ ബസ് വാങ്ങിയ പെണ്‍കുട്ടി;

0
90

കോട്ടയം സ്വദേശി രേവതി കണ്ടക്ടറായി ജോലി ചെയ്ത് ഒടുവില്‍ ആ ബസിന്റെ തന്നെ മുതലാളിയായി മാറിയിരിക്കുകയാണ് രേവതി. പൊതുവെ സ്ത്രീകള്‍ അധികം തെരഞ്ഞെടുക്കാത്ത പ്രൈവറ്റ് ബസ് കണ്ടക്ടര്‍ എന്ന ഫീല്‍ഡിലേക്ക് വാഹനങ്ങളോടുള്ള അഭിനിവേശം കൊണ്ടാണ് രേവതി എത്തുന്നത്

കോട്ടയം കടുത്തുരുത്തി സ്വദേശിയാണ് പി.കെ.രേവതി. അനിയനും അമ്മയും ചേര്‍ന്നതാണ് കുടുംബം. കഴിഞ്ഞമാസമാണു രേവതിയും ഏലൂര്‍ സ്വദേശികളായ സെബിന്‍ സാറ്റുവും കെ ആര്‍ രാജേഷും ചേര്‍ന്ന് ഏലൂര്‍ – കൊച്ചുകടവന്ത്ര റൂട്ടിലോടുന്ന ബസ് സ്വന്തമാക്കിയത്. ബസിലെ ജീവനക്കാരും ഇവര്‍ തന്നെയാണ്. പണ്ട് മുതലെ തനിക്ക് ബസിനോടും വാഹനങ്ങളോടും പ്രത്യേക താല്‍പര്യമുണ്ടായിരുന്നു എന്ന് രേവതി പറയുന്നു.

കോട്ടയം – ഇലഞ്ഞി റൂട്ടിലോടുന്ന ബസില്‍ കണ്ടക്ടറുടെ സഹായിയായി ജോലി ചെയ്ത് തുടങ്ങി. ആ സമയത്ത് തന്നെ കണ്ടക്ടര്‍ ലൈസന്‍സ് എടുത്തിരുന്നു. പ്ലസ് ടു കഴിഞ്ഞ ശേഷം പഠനശേഷം വസ്ത്രശാലയിലെ സെയില്‍സ് ഗേളായാണ് രേവതി കൊച്ചിയിലെത്തിയത്. അതിനിടെയാണ് രാജേഷിനെയും സെബിനെയും പരിചയപ്പെടുന്നത്.

ഇതിനിടെ ഒരിക്കല്‍ ടിക്കറ്റ് ചെക്കറെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ടു. ഇതോടെ അതില്‍ ബന്ധപ്പെട്ടു. അഭിമുഖം കഴിഞ്ഞ ശേഷമാണ് ജോലിക്ക് കയറിയത്. ആദ്യമെല്ലാം പ്രയാസങ്ങളുണ്ടായിരുന്നു എങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെട്ടു. രാജേഷേട്ടനും സെബിനും കട്ട സപ്പോര്‍ട്ടുമായി കൂടെയുണ്ടായിരുന്നു എന്നും രേവതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here