കണ്ണൂർ• കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ സുരക്ഷ വർധിപ്പിച്ചു. സുധാകരനു നേരെ ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.
കണ്ണൂർ നാടാലിലെ സുധാകരന്റെ വീടിന് സായുധ പൊലീസിന്റെ കാവല്‍ ഏർപ്പെടുത്തി. സുധാകരന്റെ യാത്രയ്ക്കും സായുധ പൊലീസിന്റെ അകമ്പടിയുണ്ടാകും
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ സുധാകരന്റെ പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ സായുധ പൊലീസിന്റെ സുരക്ഷ കൂടി ഏർപ്പെടുത്തിയത്.