കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വെട്ടേറ്റു മരിച്ചു:

0
66

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ (CPM local committee secretary) വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥന്‍ (62) (PV Sathyanathan) ആണ് വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെരുവട്ടൂര്‍ ചെറിയപ്പുരം ക്ഷേത്രോത്സവത്തിനിടെയാണ് (Cheriyappuram temple Festival) കൊലപാതകം നടന്നത്. സംഭവത്തിൽ പെരുവട്ടൂര്‍ സ്വദേശി പുറത്തോന അഭിലാഷിനെയാണ് (30) കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അഭിലാഷ് സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സത്യനാഥൻ്റെ കൊലപാതകത്തിനു പിന്നിൽ വ്യക്തി വൈരാഗ്യമാണ് കാരണമെന്നാണ് കോഴിക്കോട് റൂറല്‍ എസ്︋പി അരവിന്ദ് സുകുമാര്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ചു സിപിഎം ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ക്ഷേത്രോത്സവത്തിനിടെ വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള നാലില്‍ അധികം വെട്ടുകളേറ്റതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്ഷേത്രോത്സവത്തിൻ്റെ ക്ഷേത്രത്തിൽ ഗാനമേള സംഘടിപ്പിച്ചിരുന്നു. ഈ ഗാനമേളയ്ക്കിടെയാണ് സത്യനാഥനെതിരെ ആക്രമണം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here