തിരുവനന്തപുരം : സംസ്ഥാന സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ചു. പവൻ ഹൻസുമായുള്ള കരാർ അവസാനിച്ചതിനാലാണ് പുതിയ ടെൻഡർ വിളിച്ചിട്ടുള്ളത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടി കടന്ന് പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം.
ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത വകയിൽ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് വിവരവകാശപ്രകാരമുള്ള രേഖകൾ വെളിപ്പെടുത്തുന്നത്. പവൻ ഹൻസുമായുള്ള കരാറിൽ 22 കോടി രൂപ പാഴായി പോയിട്ടുണ്ടെന്നാണ് സർക്കാരിനെതിരെയുള്ള ആക്ഷേപം.